
മുംബൈ: വെർസോവയിൽ സ്ത്രീ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവിനും അമ്മായിയമ്മയ്ക്കുമെതിരെ പീഡനത്തിനും ആത്മഹത്യാ പ്രേരണയ്ക്കുമെതിരെ കേസെടുത്തു(suicide). പെൺകുട്ടിയുടെ അമ്മ മലാഡ് നിവാസിയായ ശകുന്തള ശാന്താറാം ഹഗവാർ നൽകിയ പരാതിയുടെ അടിസ്ഥനത്തിലാണ് പോലീസ് കേസെടുത്തത്.
ഇവരുടെ മകൾ ഛായ സച്ചിയുടെ മരണത്തിൽ ഭർത്താവിനും അമ്മായിയമ്മയ്ക്കും പങ്കുണ്ടെന്ന് കാട്ടിയാണ് പരാതി നൽകിയത്. വെള്ളിയാഴ്ചയാണ് സച്ചിനുമായി ഉണ്ടായ തർക്കത്തെത്തുടർന്ന്, ഛായ ആത്മഹത്യ ചെയ്തത്.
ഇവരെ ഉടൻ തന്നെ കൂപ്പർ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അതേസമയം അമ്മയുടെ പരാതിയിൽ പോലീസ് ഇരുവരെയും അറസ്റ്റ് ചെയ്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം ആവശ്യമാണെന്ന് പോലീസ് പറഞ്ഞു.