
ഡൽഹി : ഉത്തർപ്രദേശിലെ ബാഗ്പത് ജില്ലയിൽ യുവതിയെ വിഷം കഴിച്ച് ആത്മഹത്യ ചെയ്‌തു. ബാഗ്പത് സ്വദേശി മനീഷ(28)യാണ് ജീവനൊടുക്കിയത്.ചൊവ്വാഴ്ച രാത്രിയാണ് ഭർത്താവിനെതിരെ സ്ത്രീധനപീഡനം ആരോപിച്ച് യുവതി ജീവനൊടുക്കിയത്.
ഭർത്താവും കുടുംബവുമാണ് തന്റെ മരണത്തിന് ഉത്തരവാദികളെന്ന് യുവതി ശരീരമാസകലം പേന കൊണ്ട് എഴുതിയിരുന്നു.ഭർതൃപീഡനങ്ങൾക്കും സ്ത്രീധനത്തെച്ചൊല്ലിയുണ്ടാകുന്ന മാനസിക സമ്മർദങ്ങൾക്കും ഭർത്താവും കുടുംബക്കാരുമാണെന്ന് കാരണം എന്ന് ചൂണ്ടിക്കാട്ടി യുവതി എടുത്ത വീഡിയോയും പോലീസ് കണ്ടെടുത്തു.
ഭർത്താവ് കുന്ദൻ, കുന്ദന്റെ അച്ഛൻ, അമ്മ, സഹോദരൻ എന്നിവർ തുടർച്ചയായി കാറും പണവും ചോദിച്ച് ഭീഷണിപ്പെടുത്തിയിരുന്നതായി യുവതി ആരോപിച്ചിരുന്നു. വിവാഹ സമയത്ത് ഇരുപത് ലക്ഷവും ബുള്ളറ്റ് ബൈക്കും സ്ത്രീധനമായി നൽകി. പിന്നീട് വരൻ്റെ കുടുംബം വീണ്ടും പണം ആവശ്യപ്പെട്ടട്ടിരുന്നു. തുടർച്ചയായ ശാരീരിക പീഡനവും യുവതി അനുഭവിച്ചിരുന്നു. അബോർഷൻ ചെയ്യാൻ നിർബന്ധിച്ചിരുന്നതായും യുവതി വീഡിയോയിൽ പറയുന്നു.
2023ലാണ് നോയിഡ സ്വദേശിയായ കുന്ദനും ബാഗ്പത് സ്വദേശിനിയായ മനീഷയും വിവാഹിതരായത്. തുടർച്ചയായ മാനസികപീഡനം മൂലം 2024 ജൂലൈയിൽ മനീഷ സ്വന്തം വീട്ടിലേക്ക് പോയിരുന്നു.