മഹാരാഷ്ട്രയിൽ സ്ത്രീധനപീഡനത്തെ തുടർന്ന് യുവതി ജീവനൊടുക്കി |suicide death

മയൂരി ഗൗരവ് തോസർ(23) ആണ് ആത്മഹത്യ ചെയ്‌തത്‌.
suicide death
Published on

മുംബൈ : മഹാരാഷ്ട്രയിലെ ജൽഗാവിൽ സ്ത്രീധനപീഡനത്തെ തുടർന്ന് യുവതി ജീവനൊടുക്കി.മയൂരി ഗൗരവ് തോസർ(23) ആണ് ആത്മഹത്യ ചെയ്‌തത്‌.

നാലു മാസങ്ങൾക്ക് മുൻപായിരുന്നു മയൂരിയുടെ വിവാഹം നടന്നത്. സ്ത്രീധനം ആവശ്യപ്പെട്ട് മയൂരിയെ ഭർതൃബന്ധുക്കൾ നിരന്തരം പീഡിപ്പിച്ചിരുന്നതായി യുവതിയുടെ മാതാപിതാക്കൾ ആരോപിച്ചു.

നാല് മാസത്തിനിടെ നിരവധി മധ്യസ്ഥ ശ്രമങ്ങൾ നടന്നിരുന്നുവെങ്കിലും മകളെ ഉപദ്രവിക്കുന്നത് തുടരുകയായിരുന്നുവെന്നും മാതാപിതാക്കൾ പറഞ്ഞു.സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് പോലീസ് വ്യക്തമാക്കി.

Related Stories

No stories found.
Times Kerala
timeskerala.com