
മുംബൈ: ബഹുനില കെട്ടിടത്തില്‍ നിന്ന് ചാടി യുവതി ജീവനൊടുക്കി. മുംബൈയിലെ കന്നംവാര്‍ നഗറിലെ വിഖ്‌റോലിയിലാണ് ദാരുണ സംഭവം നടന്നത്. കെട്ടിടത്തിന്റെ 23-ാം നിലയില്‍ നിന്നാണ് ഹര്‍ഷദ ടന്‍ഡോല്‍കര്‍ (25) എന്ന യുവതി ചാടി ആത്മഹത്യ ചെയ്‌തത്.
തിങ്കളാഴ്ച രാത്രി പത്തുമണിയോടെ ആയിരുന്നു സംഭവം.ഹര്‍ഷദ, മാനസിക ബുദ്ധിമുട്ടുകള്‍ നേരിട്ടിരുന്നു. എന്നാല്‍, ജീവനൊടുക്കുന്നതിലേക്ക് നയിച്ചതെന്ത് എന്ന കാര്യം വ്യക്തമല്ല. കെട്ടിടത്തിന്റെ താഴെ നിര്‍ത്തിയിട്ടിരുന്ന മോട്ടോര്‍ സൈക്കിളിന് മുകളിലേക്കാണ് ഹര്‍ഷദ വീണത്. വീഴ്ചയുടെ ആഘാതത്തിൽ പെൺകുട്ടിയുടെ ശരീരം രണ്ടായി മുറിഞ്ഞുമാറി.
പ്രദേശവാസികള്‍ വിവരം അറിയിച്ചതിന് പിന്നാലെ സ്ഥലത്തെത്തിയ പോലീസ് മരണത്തിൽ കേസ് രജിസ്റ്റര്‍ ചെയ്‌തു അന്വേഷണം ആരംഭിച്ചു.