
ഹൈദരാബാദ്: രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ, കഞ്ചാവ് കടത്താൻ ശ്രമിച്ച സ്ത്രീയെ അറസ്റ്റ് ചെയ്തു(cannabis). ബാങ്കോക്കിൽ നിന്ന് വന്ന സ്ത്രീയുടെ പക്കൽ നിന്നാണ് 400 കിലോഗ്രാം ഹൈഡ്രോപോണിക് കഞ്ചാവ് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ പിടിച്ചെടുത്തത്. രണ്ട് ചെക്ക്-ഇൻ ബാഗുകളിലാണ് കഞ്ചാവ് കടത്താൻ ശ്രമിച്ചത്.
പിടിച്ചെടുത്ത കഞ്ചാവിന് 40 കോടി രൂപ വിലവരുമെന്നാണ് വിലയിരുത്തൽ. രഹസ്യാന്വേഷണ വിഭാഗത്തിന് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടന്നത്. ഇവർ ബാങ്കോക്കിൽ നിന്നും ദുബായ് വഴി ഇന്ത്യയിലേക്ക് വരികയായിരുന്നെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.