
ഹൈദരാബാദ്: ഹൈദരാബാദിൽ സ്ത്രീയെ കെട്ടിയിട്ട് പ്രഷർ കുക്കർ ഉപയോഗിച്ച് മർദ്ദിച്ച ശേഷം കഴുത്തറുത്ത് കൊലപ്പെടുത്തി(murder). സൈബരാബാദിലെ ഐടി ഹബ്ബായ സ്വാൻ ലേക്ക് അപ്പാർട്ട്മെന്റിന്റെ 13-ാം നിലയിൽ താമസിക്കുന്ന രേണു അഗർവാൾ(50) ആണ് കൊല്ലപ്പെട്ടത്.
ബുധനാഴ്ച രാവിലെ 10 മണിയോടെയാണ് സംഭവം നടന്നത്. സ്ത്രീയെ ഉപദ്രവിച്ച ശേഷം പ്രതികളായ രണ്ടുപേർ കുളിച്ച് വസ്ത്രം മാറിയ ശേഷമാണ് പുറത്തു കടന്നത്. വീട്ടിലുണ്ടായിരുന്ന 40 ഗ്രാം സ്വർണ്ണവും ഒരു ലക്ഷം രൂപയും നഷ്ടപെട്ടതായാണ് വിവരം.
അഗർവാളിന്റെ മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.