ഗിരിധി: മോഷണ കുറ്റം ആരോപിച്ച് സ്ത്രീയുടെ മുടി മുറിക്കുകയും മർദ്ദിക്കുകയും ചെയ്തു(theft). ശേഷം കഴുത്തിൽ ചെരിപ്പ് മാല ചാർത്തി അർദ്ധനഗ്നയായി ഗ്രാമത്തിലൂടെ നടത്തുകയും ചെയ്ത സംഭവത്തിൽ 3 സ്ത്രീകൾ അറസ്റ്റിൽ.
വീട്ടുപകരണങ്ങൾ മോഷ്ടിച്ചുവെന്ന് ആരോപിച്ചാണ് ഗ്രാമവാസികൾ സ്ത്രീയെ മർദിച്ചത്. ഞായറാഴ്ച വൈകുന്നേരം പിപ്രാലി ഗ്രാമത്തിലാണ് സംഭവം നടന്നത്.
സംഭവത്തിൽ കേസെടുത്ത പോലീസ് കുറ്റക്കാരെന്ന് കണ്ടെത്തുന്ന എല്ലാവർക്കുമെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അറിയിച്ചു.