
ഗാസിയാബാദ് : ഉത്തർപ്രദേശിലെ ഗാസിയാബാദിൽ യുവതിയെ വളർത്തുനായ്ക്കൾ ആക്രമിച്ചു(Woman attacked). രാജ്‌നഗർ എക്സ്റ്റൻഷനിലെ കെഡബ്ല്യു സൃഷ്ടി സൊസൈറ്റിയിലാണ് സംഭവം നടന്നത്.
സ്ത്രീയെ രണ്ട് ജർമ്മൻ ഷെപ്പേർഡ് വളർത്തു നായ്ക്കളാണ് ആക്രമിച്ചത്. അതേസമയം, കെട്ടിടത്തിന്റെ ഇടനാഴിയിലൂടെ സ്ത്രീയെ ഓടിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. സംഭവത്തിൽ സ്ത്രീ, നായകളുടെ ഉടമയ്‌ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു.