
പൂനെ : റെയിൽവേ സ്റ്റേഷനിൽ ഒരു സ്ത്രീയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമം. ആക്രമണം ചെറുത്ത സ്ത്രീയെ ട്രെയിനിനടിയിലേക്ക് തള്ളിയിട്ടു കൊലപ്പെടുത്തി. മഹാരാഷ്ട്രയിലാണ് ക്രൂരമായ ഒരു സംഭവം നടന്നത്. വെള്ളിയാഴ്ച രാവിലെയാണ് ഈ സംഭവം നടന്നത്. റെയിൽവേ പോലീസ് ഉദ്യോഗസ്ഥർ നൽകിയ വിവരങ്ങൾ പ്രകാരം. രാജൻ ശിവനാരായണൻ സിംഗ് എന്നയാളാണ് സ്ത്രീയെ പീഡിപ്പിക്കാൻ ശ്രമിക്കുകയും , തുടർന്ന് കൊലപ്പെടുത്തുകയും ചെയ്തത്. സംഭവം ശ്രദ്ധയിൽപെട്ട പോലീസ് കോൺസ്റ്റബിൾ സാഗർ ഷിൻഡെയുടെ സമയോചിതമായ ഇടപെടലിലാണ് പ്രതിയെ ഉടൻ തന്നെ പിടികൂടാനായത്. പ്രതിയെ കോടതിയിൽ ഹാജരാക്കി. കോടതി ജൂലൈ 22 വരെ പോലീസ് കസ്റ്റഡിയിൽ വിട്ടു. അതേസമയം, പ്രതിയും മരിച്ചയാളും തമ്മിൽ ബന്ധമില്ലെന്നും പരസ്പരം അറിയില്ലെന്നും പോലീസ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി.