
ഡെറാഡൂൺ: ഡെറാഡൂണിലെ ഒരു ജ്വല്ലറിയിൽ നിന്ന് സ്വർണ്ണ മോതിരങ്ങൾ മോഷ്ടിച്ച സംഭവത്തിൽ സ്ത്രീയെ പോലീസ് അറസ്റ്റ് ചെയ്തു(gold). മോഷണം നടത്തുന്നതിനിടെ കടയുടമ സ്ത്രീയെ കൈയ്യോടെ പിടികൂടി പോലീസിൽ ഏല്പിക്കുകയായിരുന്നു.
എന്നാൽ മോതിരങ്ങൾ സ്ത്രീ ഒളിപ്പിച്ചതോടെ സ്ഥലത്ത് സംഘർഷാവസ്ഥ ഉണ്ടായി. എന്നാൽ, വനിതാ പോലീസ് നടത്തിയ പരിശോധനയിൽ മോതിരങ്ങൾ കണ്ടെത്തി. ഇതോടെ സ്ത്രീ, പോലീസിനെ ഉപദ്രവിക്കുകയായിരുന്നു. എന്നാൽ, സ്ത്രീ മദ്യലഹരിയിലായിരുന്നുവെന്നാണ് പുറത്തു വരുന്ന വിവരം. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.