
ഇൻഡോർ: മധ്യപ്രദേശിലെ ഇൻഡോറിൽ മയക്കുമരുന്ന് കൈവശം വച്ചതിന് സ്ത്രീ അറസ്റ്റിൽ(drug). അഹിർഖേഡി സ്വദേശിയായ സീമ നാഥ്(32) ആണ് അറസ്റ്റിലായത്.
ഇവരുടെ പക്കൽ നിന്നും ഒരു കോടി രൂപ വിലമതിക്കുന്ന 516 ഗ്രാം ബ്രൗൺ ഷുഗർ പോലീസ് പിടിച്ചെടുത്തു. ഇവർ വർഷങ്ങളായി മയക്കുമരുന്ന് കച്ചവടം നടത്തി വരികയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
മാത്രമല്ല; ഇവരുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ 48.5 ലക്ഷം രൂപയും ഇലക്ട്രോണിക് തൂക്ക തുലാസുകളും പോലീസ് കണ്ടെടുത്തതായാണ് വിവരം.