അനാച്ഛാദനം ചെയ്ത് എട്ട് മാസത്തിനുള്ളില്‍ ശിവാജി മഹാരാജിന്റെ പ്രതിമ നിലം പൊത്തി

അനാച്ഛാദനം ചെയ്ത് എട്ട് മാസത്തിനുള്ളില്‍ ശിവാജി മഹാരാജിന്റെ പ്രതിമ നിലം പൊത്തി
Published on

മഹാരാഷ്ട്രയില്‍ ശിവാജി മഹാരാജിന്റെ പ്രതിമ തകര്‍ന്ന സംഭവത്തില്‍ മാപ്പ് പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത്. അനാച്ഛാദനം ചെയ്ത് എട്ട് മാസത്തിനകമാണ് പ്രതിമ നിലം പൊത്തിയത്. സംഭവത്തില്‍ മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെയും, ഉപമുഖ്യമന്ത്രി അജിത് പവാറും ക്ഷമാപണം നടത്തിയതിന് പിന്നാലെയാണ് മഹാരാഷ്ട്രയിലെ പാല്‍ഘറിലെ പൊതുപരിപാടിയില്‍ മോദിയുടെ ഖേദ പ്രകടനം.

ഇക്കഴിഞ്ഞ ഓഗസ്റ്റ് 26ന് മഹാരാഷ്ട്രയിലെ സിന്ധുദുര്‍ഗില്‍ ഛത്രപതി ശിവാജി മഹാരാജ് പ്രതിമ തകര്‍ന്ന സംഭവത്തിലാണ് ക്ഷമ ചോദിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദിയും രംഗത്തെത്തിയത്. പ്രതിമ തകര്‍ന്നതില്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെയും ഉപമുഖ്യമന്ത്രിയും കഴിഞ്ഞ ദിവസങ്ങളില്‍ ക്ഷമാപണം നടത്തിയിരുന്നു.

Related Stories

No stories found.
Times Kerala
timeskerala.com