'ബംഗാളിനെയും ബംഗ്ലാദേശിനെയും ഒന്നാക്കും': BJP എം പിയുടെ വിവാദ പ്രസംഗത്തിൽ പ്രതിഷേധവുമായി TMC | BJP

അതിർത്തികൾ ഇല്ലാതാക്കുമെന്നും ഇരുപ്രദേശങ്ങളെയും ഒന്നാക്കുമെന്നും അദ്ദേഹം പറഞ്ഞു
'ബംഗാളിനെയും ബംഗ്ലാദേശിനെയും ഒന്നാക്കും': BJP എം പിയുടെ വിവാദ പ്രസംഗത്തിൽ പ്രതിഷേധവുമായി TMC | BJP
Published on

കൊൽക്കത്ത : പശ്ചിമ ബംഗാളിനെയും ബംഗ്ലാദേശിനെയും ഒന്നാക്കുമെന്ന ബി.ജെ.പി. എം.പി.യുടെ പ്രഖ്യാപനം വൻ വിവാദത്തിലേക്ക്. റാനാഘട്ട് എം.പി.യും പശ്ചിമ ബംഗാൾ ബി.ജെ.പി. ഉപാധ്യക്ഷനുമായ ജഗന്നാഥ് സർക്കാർ ആണ് ബംഗാളിൽ അധികാരത്തിലെത്തിയാൽ അതിർത്തികൾ ഇല്ലാതാക്കുമെന്നും ഇരുപ്രദേശങ്ങളെയും ഒന്നാക്കുമെന്നും പ്രസംഗിച്ചത്.(Will unite Bengal and Bangladesh, TMC against BJP MP's controversial speech)

എം.പി.യുടെ വിവാദ പ്രഖ്യാപനത്തിനെതിരെ തൃണമൂൽ കോൺഗ്രസ് (ടി.എം.സി.) കടുത്ത വിമർശനവുമായി രംഗത്തെത്തി. കേന്ദ്ര സർക്കാർ ബംഗാൾ അതിർത്തിയിലെ സുരക്ഷയ്ക്കായി വേലി നിർമ്മിച്ചത് വലിയ വിജയമായി ഉയർത്തിക്കാട്ടുമ്പോഴാണ് ബി.ജെ.പി. നേതാവിൻ്റെ ഈ വിവാദ പ്രസംഗമെന്ന് ടി.എം.സി. ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി പരിഹസിച്ചു.

ജഗന്നാഥ് സർക്കാർ എം.പി.യെ ഉടൻ സസ്പെൻഡ് ചെയ്യണമെന്ന് ടി.എം.സി. ആവശ്യമുയർത്തിയിട്ടുണ്ട്. ബംഗാളിൽ എസ്.ഐ.ആറിൻ്റെ പേരിൽ ബി.ജെ.പി. ജനങ്ങളെ വിഡ്ഢികളാക്കുകയാണെന്നും ടി.എം.സി. ജനറൽ സെക്രട്ടറി അഭിപ്രായപ്പെട്ടു.

Related Stories

No stories found.
Times Kerala
timeskerala.com