National
മഹാരാഷ്ട്രയിൽ കാട്ടാന ആക്രമണം: ഒരാൾക്ക് ദാരുണാന്ത്യം | elephant attack
ബുധനാഴ്ച വൈകുന്നേരം 4.30 ഓടെയാണ് സംഭവം.
ഗാഡ്ചിരോളി: മഹാരാഷ്ട്രയിലെ ഗഡ്ചിരോളിയിൽ മധ്യ വയസ്കനെ കാട്ടാന ചവിട്ടിക്കൊന്നു(elephant attack). പോർല വനമേഖലയിലെ ചുരാചുര ബീറ്റിൽ ചുരാചുര-മാൽഗുസാരി ഗ്രാമ സ്വദേശിയായ വാമൻ ഗെഡാം(62) ആണ് കൊല്ലപ്പെട്ടത്.
ബുധനാഴ്ച വൈകുന്നേരം 4.30 ഓടെയാണ് സംഭവം. സഹോദരനോടൊപ്പം കന്നുകാലികളെ മേച്ച് മടങ്ങുന്നതിനിടെയാണ് വാമനെ കാട്ടാന ആക്രമിച്ചത്. അതേസമയം സഹോദരൻ ആക്രമണത്തിൽ നിന്നും അത്ഭുതകരമായി രക്ഷപെട്ടു.