വാൽപ്പാറ : വീണ്ടും ജീവനെടുത്ത് കാട്ടാന. തമിഴ്‌നാട് വാൽപ്പാറയിലാണ് സംഭവം. കാട്ടാനയുടെ ആക്രമണത്തിൽ ജീവൻ നഷ്ടമായത് രണ്ടര വയസുകാരിക്കും മുത്തശ്ശിക്കുമാണ്. പുലർച്ചെ രണ്ടരയ്ക്കാണ് ഉമ്മാണ്ടി മുടക്ക് എസ്റ്റേറ്റിന് സമീപം സംഭവമുണ്ടായത്. (Wild elephant attack death in Valparai)
മരിച്ചത് അസലാ (52), ഹേമശ്രീ ( രണ്ടര വയസ്) എന്നിവരാണ്. രണ്ടു കാട്ടാനകൾ വീടിൻ്റെ ജനൽ തകർക്കുന്നത് കണ്ട മുത്തശ്ശി ഇന്ന് പുലർച്ചെ കുഞ്ഞുമായി രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ, വീടിൻ്റെ മുൻഭാഗത്ത് നിന്ന മറ്റൊരു കാട്ടാൻ ഇവരെ ആക്രമിച്ചു. കുഞ്ഞ് സംഭവസ്ഥലത്ത് തന്നെ മരിച്ചു.
പരിക്കേറ്റ മുത്തശ്ശിയെ വാൽപ്പാറ സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. നാട്ടുകാർ പറയുന്നത് ഇവിടെ കാട്ടാനയുടെ സാന്നിധ്യം പതിവായി ഉണ്ടാകാറുണ്ട് എന്നാണ്.