
ആഗ്ര: ബാങ്ക് ജീവനക്കാരനായ ഭർത്താവിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി ഭാര്യ(murder). മുസാഫർനഗറിൽ കവിത(30) എന്ന സ്ത്രീയാണ് ഭർത്താവായ സഞ്ജയ് കുമാറിനെ(40) കൊലപ്പെടുത്തിയത്. കയറുകൊണ്ട് കഴുത്ത് ഞെരിച്ചാണ് കൃത്യം നിർവ്വഹിച്ചതെന്നാണ് വിവരം. ശേഷം ആത്മഹത്യയാണെന്ന് വരുത്തി തീർക്കാൻ മൃതദേഹം കെട്ടി തൂക്കുകയായിരുന്നു.
എന്നാൽ, ഈ സമയം മുറിയിലേക്ക് കടന്നു വന്ന ദമ്പതികളുടെ മകൻ സംഭവം കാണുകയായിരുന്നു. തുടർന്ന് വിവരമറിഞ്ഞ കുടുംബാംഗങ്ങൾ സഞ്ജയെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അതേസമയം പോലീസെത്തി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചത്തിൽ നിന്നും നടന്നത് കൊലപാതകമാണെന്ന് കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ ഭാര്യയ്‌ക്കെതിരെ കൊലപാതക ശ്രമത്തിന് കേസെടുത്തു.