
ബീഹാർ : ബങ്ക ജില്ലയിൽ നിന്ന് അവിഹിത ബന്ധത്തിന്റെ പേരിൽ ഭാര്യ ഭർത്താവിനെ കൊലപ്പെടുത്തിയ വാർത്തയാണ് പുറത്ത് വരുന്നത്. അമർപൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ മൂന്ന് ദിവസം മുമ്പ് തലയില്ലാത്ത ഒരു മൃതദേഹം കണ്ടെത്തുകയായിരുന്നു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ കെന്ദുവാർ ഗ്രാമത്തിൽ താമസിക്കുന്ന 35 വയസ്സുള്ള ബിഹാരി യാദവിന്റേതാണ് ഈ മൃതദേഹം എന്ന് കണ്ടെത്തി. തുടർന്ന് പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് ക്രൂര കൊലപാതകത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത് വന്നത്. ഭാര്യ റിങ്കു ദേവിയാണ് ബിഹാരിയെ കൊലപ്പെടുത്തിയതിന് പിന്നിലെന്നാണ് പോലീസ് കണ്ടെത്തൽ. 35,000 രൂപക്ക് കൊട്ടേഷൻ നൽകിയായിരുന്നു യുവതി ഭർത്താവിനെ കൊലപ്പെടുത്തിയതെന്നും പോലീസ് അന്വേഷണത്തിൽ വ്യക്തമായി.
അന്വേഷണത്തിനൊടുവിൽ ഭാര്യ ഉൾപ്പെടെ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഗ്രാമത്തിലെ നിരവധി ആളുകളുമായി തനിക്ക് ബന്ധമുണ്ടെന്ന് ഭാര്യ റിങ്കു ദേവി ചോദ്യം ചെയ്യലിൽ പോലീസിനോട് പറഞ്ഞു. ഭർത്താവ് അതിനെ എതിർക്കുകയും പലപ്പോഴും തന്നെ മർദിക്കുകയും ചെയ്തു. വീട്ടുചെലവുകൾക്കുള്ള പണം ഭർത്താവ് നൽകുന്നത് നിർത്തി. ഇതിനു പിന്നാലെ താൻ ഭർത്താവിനെ കൊലപ്പെടുത്താൻ പദ്ധതി ഇടുകയായിരുന്നു എന്നും യുവതി മൊഴി നൽകി.
അതേസമയം , കഴിഞ്ഞ ആറ് മാസമായി ബിഹാരി യാദവിനെ കൊലപ്പെടുത്താൻ പദ്ധതിയിട്ടിരുന്നു എന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലും യുവതി നടത്തി. കഴിഞ്ഞ ആഴ്ച അയാൾ ജോലി കഴിഞ്ഞു വീട്ടിലേക്ക് മടങ്ങുകയായിരുന്നു. വീട്ടിലെത്തുന്നതിനു മുമ്പ് വഴിയിൽ വെച്ച് ഭർത്താവിനെ കൊല്ലാൻ റിങ്കു പദ്ധതിയിട്ടിരുന്നു. തന്റെ പരിചയക്കാരായ ബലേശ്വർ ഹരിജൻ, ബിജുല ദേവി എന്നിവരുമായി ചേർന്ന് കൊലപാതകം ആസൂത്രണം ചെയ്യുന്നതിൽ അവർ വിജയിച്ചു. ക്കുകയും ചെയ്തു എന്നാണ് പോലീസ് പറയുന്നത്.