
ബീഹാർ: അവിഹിത ബന്ധമുണ്ടെന്ന സംശയത്തിൽ യുവാവ് ഭാര്യയെ കിടപ്പറയിൽ വച്ച് കഴുത്തറുത്ത് കൊലപ്പെടുത്തി. ജാർഖണ്ഡിലെ ജാംഷഡ്പൂർ ജില്ലയിൽ , ഗോൾമുറിയിലെ നാംദ ബസ്തിയിലാണ് സംഭവം നടന്നത്. പ്രദേശവാസിയായ ഗുർപ്രീത് സിംഗ് ആണ് ഭാര്യ മനീഷയെ മൂർച്ചയുള്ള കത്തി ഉപയോഗിച്ച് കഴുത്തറുത്ത് കൊലപ്പെടുത്തിയത്. സംഭവം നടന്ന് എട്ട് മണിക്കൂറിനുള്ളിൽ പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. മരിച്ചയാൾ രണ്ട് കുട്ടികളുടെ അമ്മയായിരുന്നു, അവർക്ക് അവിഹിത ബന്ധമുണ്ടെന്ന് ഭർത്താവ് സംശയിച്ചിരുന്നു, ഇതാണ് കൊലപാതകത്തിൽ കലാശിച്ചതെന്നും പോലീസ് പറഞ്ഞു.
ലൈംഗികശേഷി വർദ്ധിപ്പിക്കുന്ന മരുന്ന് കഴിച്ച ശേഷം വീട്ടിലെത്തുമ്പോഴെല്ലാം ഭാര്യ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ അനുവദിച്ചിരുന്നില്ലെന്ന് പ്രതിയായ ഭർത്താവ് പറഞ്ഞു. ഇതോടെ ഭാര്യക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് തോന്നിയെന്നും, അതിനാലാണ് താനുമായി ശാരീരിക ബന്ധത്തിന് തയ്യാറാകാത്തതെന്നും പ്രതി സംശയിച്ചു. ഇതേച്ചൊല്ലി ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായി. ഷയം വളരെയധികം വഷളായതോടെ ശനിയാഴ്ച പുലർച്ചെ മൂന്ന് മണിയോടെ സാഗർ ഭാര്യയെ കത്തി ഉപയോഗിച്ച് കഴുത്തറുത്ത് കൊലപ്പെടുത്തി. സ്വന്തം കൈകൊണ്ട് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം അയാൾ സ്ഥലത്തുനിന്ന് ഓടിപ്പോയി ഡോബോ പോലീസ് സ്റ്റേഷൻ പരിധിയിൽ കത്തി എറിഞ്ഞു. രാവിലെ കുട്ടികൾ ഉറക്കമെണീറ്റപ്പോളാണ് ക്രൂര കൊലപാതകം പുറം ലോകം അറിയുന്നത്.