
വൈശാലി: ബീഹാറിലെ വൈശാലിയിൽ തന്റെ അവിഹിത ബന്ധം കണ്ടെത്തിയ ഭർത്താവിന്റെ സ്വകാര്യഭാഗങ്ങളിൽ കത്തി കൊണ്ടു ആക്രമിച്ച് ഭാര്യ.ഭാര്യ കാമുകനോട് ഫോണിൽ സംസാരിക്കുന്നത് ഭർത്താവ് കേട്ടു. തുടർന്ന് ഭാര്യാഭർത്താക്കന്മാർ തമ്മിൽ വഴക്ക് ആരംഭിച്ചു.
ഭർത്താവിന്റെ ശകാരത്തിൽ പ്രകോപിതയായ ഭാര്യ അടുക്കളയിൽ നിന്ന് മൂർച്ചയുള്ള ഒരു കത്തി കൊണ്ടുവന്ന് ഭർത്താവിന്റെ സ്വകാര്യ ഭാഗങ്ങളിൽ ആക്രമിക്കുകയായിരുന്നു. ലിംഗം മുറിച്ചുമാറ്റിയതിനെ തുടർന്ന് ഭർത്താവ് മരിച്ചു. സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചതിനെത്തുടർന്ന് പോലീസ് സ്ഥലത്തെത്തി പ്രതിയായ ഭാര്യയെ അറസ്റ്റ് ചെയ്തു. വൈശാലി ജില്ലയിലെ കർതാഹ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ഭഗവാൻ ഭതൗലി പഞ്ചായത്തിലെ ഭതൗലി ഗ്രാമത്തിലാണ് സംഭവം. ഭാര്യാഭർത്താക്കന്മാർ തമ്മിലുള്ള തർക്കത്തിൽ, ഭാര്യ മൂർച്ചയുള്ള കത്തി ഉപയോഗിച്ച് ഭർത്താവിന്റെ ലിംഗം മുറിച്ചുമാറ്റി, ചോര വാർന്ന് ഭര്ത്താവ് മരണപ്പെടുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്.
സംഭവത്തെക്കുറിച്ചുള്ള വിവരം ലഭിച്ചയുടൻ സമീപത്തുള്ള ആളുകൾ തടിച്ചുകൂടി. സംഭവത്തെക്കുറിച്ചുള്ള വിവരം ലഭിച്ചതിനെത്തുടർന്ന് പോലീസ് സ്ഥലത്തെത്തി പ്രിയങ്ക ദേവി എന്ന സ്ത്രീയെ അറസ്റ്റ് ചെയ്തു. സ്ത്രീയെ വിശദമായി ചോദ്യം ചെയ്തതിന് ശേഷമാണ് പോലീസ് നടപടി സ്വീകരിച്ചത്. ലഭിച്ച വിവരം അനുസരിച്ച്, ഭട്ടൗലിയിൽ താമസിക്കുന്ന മിഥിലേഷ് പാസ്വാന്റെ ഭാര്യ പ്രിയങ്ക ദേവി മറ്റൊരു യാവുമായി സംസാരിച്ചു കൊണ്ടിരുന്നു. ഇത് കണ്ട ഭർത്താവ് ഭാര്യയുമായി വാക്കുതർക്കത്തിൽ ഏർപ്പെടുകയും പിന്നാലെ അക്രമിക്കുകയുമായിരുന്നു.
സംഘർഷത്തെക്കുറിച്ചുള്ള വിവരം ലഭിച്ചതിനെത്തുടർന്ന് എത്തിയ നാട്ടുകാരുടെ സഹായത്തോടെ, മിഥിലേഷ് പാസ്വാനെ പരിക്കേറ്റ നിലയിൽ ലാൽഗഞ്ച് റഫറൽ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും, അവിടെ എത്തുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു.