വ്യാപകമായ പ്രതിഷേധം ; പഴയ വാഹനങ്ങൾക്ക് ഇന്ധനം നൽകരുതെന്ന ഉത്തരവ് പിൻവലിച്ചു |Delhi refusing fuel

വ്യാപകമായ പ്രതിഷേധം ഉയരുന്ന സാഹചര്യത്തിലാണ് ഉത്തരവ് പിൻവലി
fuel ban
Published on

ഡൽഹി : കാലപ്പഴക്കം ചെന്ന വാഹനങ്ങൾക്ക് നഗര പ്രദേശങ്ങളിലെ പമ്പുകളിൽ നിന്നും ഇന്ധനം നിറയ്ക്കുന്നത് വിലക്ക് ഏർപ്പെടുത്തിയ ഉത്തരവ് പിൻവലിച്ച് ഡൽഹി സർക്കാർ. നയം സംബന്ധിച്ച് വ്യാപകമായ പ്രതിഷേധം ഉയരുന്ന സാഹചര്യത്തിലാണ് ഉത്തരവ് പിൻവലിച്ചത്.

ഇന്ധന നിരോധനം നടപ്പാക്കാൻ പ്രയാസമാണെന്നും സാങ്കേതിക വെല്ലുവിളികളുണ്ടെന്നും പരിസ്ഥിതി മന്ത്രി മഞ്ജീന്ദർ സിങ് സിർസ പറഞ്ഞു. വാഹനങ്ങൾ നന്നായി പരിപാലിക്കുന്നവരെ ശിക്ഷിക്കുന്നതിനു പകരം മോശം അവസ്ഥയിലുള്ള വാഹനങ്ങൾ പിടിച്ചെടുക്കുന്നതിനുള്ള ഒരു സംവിധാനം ആലോചിക്കുന്നതായും മന്ത്രി കൂട്ടിച്ചേർത്തു.

15 വർഷത്തിൽ കൂടുതൽ പഴക്കമുള്ള പെട്രോൾ വാഹനങ്ങൾക്കും 10 വർഷത്തിൽ കൂടുതൽ പഴക്കമുള്ള ഡീസൽ വാഹനങ്ങൾക്കും ഇന്ധനം നൽകരുതെന്നായിരുന്നു സർക്കാറിന്റെ നിർദേശം.പഴയ വാഹനങ്ങള്‍ മൂലമുള്ള വായു മലിനീകരണം തടയാനാണ് സര്‍ക്കാര്‍ ഇത്തരമൊരു നിയന്ത്രണം കൊണ്ടുവന്നത്.

കാലപ്പഴക്കം ചെന്ന വാഹനങ്ങള്‍ക്ക് ഇന്ധനം നല്‍കരുതെന്ന് ഡല്‍ഹിയിലെ 500ഓളം പമ്പുടമകള്‍ക്ക് സര്‍ക്കാര്‍ കര്‍ശനം നിര്‍ദേശം നല്‍കിയത്. പമ്പുകളില്‍ സ്ഥാപിച്ചിട്ടുള്ള ഓട്ടോമാറ്റിക് നമ്പര്‍ പ്ലേറ്റ് റെക്കഗ്‌നീഷന്‍ ക്യാമറകള്‍ കാലഹരണപ്പെട്ട വാഹനങ്ങളെ തിരിച്ചറിയാനുള്ള സംവിധാനവും നടപ്പിലാക്കിയിരുന്നു. ഇതിന് പുറമേ നിയന്ത്രണം ലംഘിച്ചെത്തുന്ന പഴയ വാഹനങ്ങള്‍ പിടിച്ചെടുക്കാന്‍ പമ്പുകളില്‍ പോലീസുകാരേയും ഗതാഗത വകുപ്പ് ഉദ്യോഗസ്ഥരേയും നിയോഗിച്ചു.

ഡൽഹിയിലും ദേശീയ തലസ്ഥാന മേഖലയിലും (രാജസ്ഥാൻ, യുപി, ഹരിയാന സംസ്ഥാനങ്ങളുടെ ഭാഗം) രജിസ്റ്റർ ചെയ്‌ത ഇരുചക്ര വാഹനങ്ങൾ, കാറുകൾ, വാണിജ്യ വാഹനങ്ങൾ, ചരക്ക് വാഹനങ്ങൾ എന്നിവയ്‌ക്കാണ് ബാധകം. ഡൽഹിയിൽ മാത്രം ഏകദേശം 62 ലക്ഷം വാഹനങ്ങളെയാണ് ഈ നിയമം കൊണ്ട് ബുദ്ധിമുട്ടുണ്ടാകുക. ഡൽഹിയിൽ സർവീസ് നടത്തിയിരുന്ന അയൽ സംസ്ഥാനങ്ങളിലെ വാഹനങ്ങൾക്കും നിയന്ത്രണം ബാധകമായിരുന്നു.

2018-ലെ സുപ്രീം കോടതി വിധി പ്രകാരം 10 വർഷത്തിൽ കൂടുതൽ പഴക്കമുള്ള ഡീസൽ വാഹനങ്ങളും 15 വർഷത്തിൽ കൂടുതൽ പഴക്കമുള്ള പെട്രോൾ വാഹനങ്ങളും ഡൽഹിയിൽ നിരോധിച്ചിരുന്നു. 2014-ലെ ദേശീയ ഹരിത ട്രൈബ്യൂണൽ (NGT) ഉത്തരവിൽ 15 വർഷത്തിൽ കൂടുതൽ പഴക്കമുള്ള വാഹനങ്ങൾ പൊതുസ്ഥലങ്ങളിൽ പാർക്ക് ചെയ്യുന്നത് നിരോധിച്ചിട്ടുണ്ട്. നഗരത്തിലെ വായു മലിനീകരണ പ്രശ്‍നം പരിഹരിക്കുന്നതിനായാണ് ഈ നീക്കങ്ങൾ.

Related Stories

No stories found.
Times Kerala
timeskerala.com