
അഹമ്മദാബാദ്: രാജ്യത്തെ ഞെട്ടിച്ച അഹമ്മദാബാദിൽ വിമാന അപകടത്തിൽ പൈലറ്റുമാരുടെ നിർണായക സംഭാഷണം പുറത്ത്. വിമാനം അപകടപ്പെടുന്നതിന് തൊട്ട് മുമ്പുള്ള പൈലറ്റുമാരുടെ സംഭാഷണമാണ് പുറത്ത് വന്നത്. എന്തിനാണ് ഇന്ധനവിതരണ സ്വിച്ച് ഓഫാക്കിയതെന്ന് പൈലറ്റുമാരിൽ ഒരാൾ ചോദിക്കുമ്പോൾ താൻ ചെയ്തിട്ടില്ലെന്ന് മറ്റൊരാൾ മറുപടി പറയുന്നശബ്ദ സന്ദേശമാണ് പുറത്ത് വന്നത്.വിമാനത്തിന്റെ രണ്ട് എൻജിനുകളുടേയും പ്രവർത്തനം നിലച്ചതിന് പിന്നാലെയാണ് പൈലറ്റുമാരിലൊരാൾ ചോദ്യമുന്നയിക്കുന്നതും മറ്റൊരാൾ മറുപടി നൽകുന്നതും. പിന്നീട് ഇവർ എൻജിനിലേക്ക് ഇന്ധനവിതരണം നിയന്ത്രിക്കുന്ന സ്വിച്ച് ഓൺ ചെയ്തുവെങ്കിലും വിമാനത്തിന്റെ പ്രവർത്തനം സാധാരണനിലയിലാകും മുമ്പ് തകർന്നുവീഴുകയായിരുന്നു.
അഹമ്മദാബാദ് വിമാനാപകടം: അട്ടിമറി ശ്രമങ്ങളില്ല; പൈലറ്റിന്റെ ശബ്‍ദം കോക്‌പിറ്റ് ഓഡിയോയിൽ റെക്കോർഡ് ആയി, അപകടമുണ്ടായത് എഞ്ചിനിലേക്കുള്ള ഇന്ധന ഒഴുക്ക് നിലച്ചതിനാൽ | Ahmedabad plane crash
അഹമ്മദാബാദിൽ വിമാനം അപകടത്തിപ്പെട്ട സംഭവത്തിൽ അട്ടിമറി ശ്രമങ്ങളില്ലെന്ന് വ്യക്തമായി(Ahmedabad plane crash). കോക്‌പിറ്റ് ഓഡിയോയിൽ നിന്ന് ലഭ്യമായ പൈലറ്റിന്റെയും സഹ പൈലറ്റിനെയും സംഭാഷണവും റാം എയര്‍ ടര്‍ബൈന്‍ ആക്ടിവേഷന്‍ലൂടെ കണ്ടെത്തിയ വിവരങ്ങളുമാണ് അട്ടിമറിയ്ക്കുള്ള ശ്രമങ്ങളെ തള്ളി കളഞ്ഞത്.
ഇന്ധന ഒഴുക്ക് നിയന്ത്രിക്കുന്ന സ്വിച്ച് ഓഫ് ആയതോടെ രണ്ട് എന്‍ജിനുകളിലേക്കുള്ള ഇന്ധന ഒഴുക്ക് നിന്നു. ടേക്ക് ഓഫിന് ശേഷമാണ് സ്വിച്ചുകൾ ഓഫായതെന്ന വസ്തുതയും വിമാനത്തിന്റെ ഫ്ലാപ്പ് സാധാരണ നിലയിൽ ആയിരുന്നു എന്നതും അപകട കാരണം വ്യക്തമാകുന്നുണ്ട്. റാം എയര്‍ ടര്‍ബൈന്‍ ആക്ടിവേഷന്‍ലൂടെയാണ് ഈ നിഗമനത്തിലെത്തിയതെന്ന് വിവരങ്ങൾ വാള്‍ സ്ട്രീറ്റ് ജേര്‍ണലാണ് പുറത്തുവിട്ടത്.