National
അർദ്ധരാത്രി പെൺകുട്ടികൾ പുറത്തിറങ്ങിയത് എന്തിന് ; അതിജീവിതയെ കുറ്റപ്പെടുത്തി മമത ബാനർജി|Mamata Banerjee
സ്വയം സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം പെൺകുട്ടികൾക്ക് ഉണ്ടാകണം.
ഡൽഹി : പശ്ചിമബംഗാളിൽ എംബിബിഎസ് വിദ്യാർത്ഥി കൂട്ട ബലാൽസംഗത്തിനിരയായ സംഭവത്തിൽ അതിജീവിതയെ കുറ്റപ്പെടുത്തി മുഖ്യമന്ത്രി മമത ബാനർജി.
"പെൺകുട്ടി എന്തിനാണ് രാത്രി 12.30 ന് കോളജിൽ നിന്നും പുറത്തുപോയത്. രാത്രിയിൽ കോളജിൽ നിന്നും പുറത്ത് പോകാൻ പെൺകുട്ടികളെ അനുവദിക്കരുത്. സ്വയം സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം അവർക്കുണ്ടെന്ന്'- മമത ബാനർജി പറഞ്ഞു.
അതേസമയം, മമത ബാനർജിയുടെ പ്രസ്താവന അപമാനകരമാണെന്ന് ബിജെപി വിമർശിച്ചു. സംഭവത്തിൽ നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ഒഡീഷ സ്വദേശിനിയാണ് പീഡനത്തിനിരയായത്.