
ബീഹാർ : യുവതിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. സഹർസയിലെ ചിരായ പോലീസ് സ്റ്റേഷൻ പ്രദേശത്തെ 11-ാം വാർഡിലെ താമസക്കാരിയായ കുമാരി ബ്യൂട്ടി എന്ന 30 വയസ്സുള്ള വിവാഹിതയായ യുവതിയാണ് മരിച്ചത്. മരിച്ചയാളുടെ ഭർത്താവ് രവീന്ദ്ര കുമാർ വിരമിച്ച സിആർപിഎഫ് ജവാനാണ്. ഒരു മകനും മൂന്ന് പെൺമക്കളുമുൾപ്പെടെ നാല് കുട്ടികളുടെ അമ്മയായിരുന്നു മരണപ്പെട്ട യുവതി.
കുട്ടികളുടെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് ഭാര്യാഭർത്താക്കന്മാർ തമ്മിൽ ചെറിയൊരു തർക്കം ഉണ്ടായിരുന്നു എന്നാണ് അയൽവാസികൾ പറയുന്നത് . കഴിഞ്ഞ ദിവസം വയലിൽ കന്നുകാലികളെ മേയ്ക്കാൻ പോയ ഭർത്താവ് , തിരിച്ചെത്തിയപ്പോൾ വാതിൽ തുറക്കാത്തതിനാൽ പിന്നിലൂടെ വീട്ടിൽ കയറി നോക്കിയപ്പോഴാണ് ഭാര്യയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
ഉടൻ തന്നെ അയാൾ യുവതിയെ താഴെയിറക്കി കട്ടിലിൽ കിടത്തി പോലീസിനെയും ഭർത്താവിന്റെയും ബന്ധുക്കളെയും വിവരമറിയിച്ചു. അതേസമയം, മരിച്ചയാളുടെ പിതാവ് ഗോപാൽ ഈ സംഭവത്തെ ആത്മഹത്യയല്ല, ആസൂത്രിതമായ കൊലപാതകമാണെന്നാണ് ആരോപിക്കുന്നത്. മരുമകനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിക്കുകയും ചെയ്തു. മറുവശത്ത്, രവീന്ദ്ര കുമാർ ഈ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും പോലീസിൽ നിന്ന് ന്യായമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടു.