
ലക്നൗ: റീൽസ് നിർമ്മിക്കാനെന്ന വ്യാജേന വിളിച്ച് വരുത്തി 17 വയസ്സുള്ള പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബ്ലോഗർ ആയ യുവാവ് ബലാത്‌സംഗം ചെയ്തതായി റിപ്പോർട്ട്. റീൽസ് നിർമ്മിക്കാൻ ഇഷ്ടപ്പെടുന്ന 17 വയസ്സുള്ള യൂട്യൂബറായ പെൺകുട്ടിയെ, വിളിച്ചുവരുത്തി ശീതളപാനീയത്തിൽ മയക്കുമരുന്ന് കലർത്തി, തുടർന്ന് അബോധാവസ്ഥയിലായ പെൺകുട്ടിയെ ബലാത്സംഗം ചെയ്യുകയായിരുന്നു എന്നാണ് റിപ്പോർട്ട്. പെൺകുട്ടി ബോധം വീണ്ടെടുത്തപ്പോൾ, അവളുടെ ശരീരത്തിൽ വസ്ത്രങ്ങളൊന്നുമില്ലെന്ന് അവൾ കണ്ടു. ഇതോടെയാണ് താൻ പീഡനത്തിന് ഇരയായതായി പെൺകുട്ടി മനസിലാക്കിയത്.
ഉത്തർപ്രദേശിലെ ഗോരഖ്പൂരിൽ നിന്നാണ് സംഭവം. ഫോറസ്റ്റ് ക്ലബ്ബിൽ റീൽ ചെയ്യാൻ 17 വയസ്സുള്ള ഒരു പെൺകുട്ടിയെ ഒരു ബ്ലോഗർ വിളിച്ചിരുന്നു. ഫോൺ കോളിന്റെ അടിസ്ഥാനത്തിൽ പെൺകുട്ടി അവിടെ എത്തി, തുടർന്ന് അയാൾ ശീതളപാനീയത്തിൽ മയക്കുമരുന്ന് കലർത്തി കുടിപ്പിച്ചാണ് കുറ്റകൃത്യം നടത്തിയത്. ആ സമയത്ത്, മറ്റ് രണ്ട് യുവാക്കളും ബ്ലോഗറിനൊപ്പം ഉണ്ടായിരുന്നു. ഇരയുടെ പരാതിയിൽ, പോലീസ് കുറ്റാരോപിതനായ ബ്ലോഗർ മധുകർ സിങ്ങിനെ പോലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചു.