
ബീഹാർ : യുവാവിനെ നെഞ്ചിൽ വെടിവച്ചു കൊലപ്പെടുത്തിയതായി റിപ്പോർട്ട്. ജെഹനാബാദ് ജില്ലയിലെ കൽപ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ബദർ ഗ്രാമത്തിലാണ് സംഭവം. ശൈലേഷ് ബിന്ദ് എന്ന 35 വയസ്സുള്ള യുവാവാണ് ദാരുണമായി കൊല്ലപ്പെട്ടത്.
മരിച്ച യുവാവ് ശൈലേഷ് ബിന്ദ് കുറച്ച് വർഷങ്ങളായി അടുത്തുള്ള ഗ്രാമത്തിലെ ഒരു സ്ത്രീയുമായി പ്രണയത്തിലായിരുന്നുവെന്നും ഇന്നലെ രാത്രിയും അയാൾ അവളെ കാണാൻ അവളുടെ ഗ്രാമത്തിലേക്ക് പോയിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. തുടർന്ന് ഇന്ന് രാവിലെ ആ യുവാവിന്റെ മൃതദേഹം റോഡരികിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
യുവാവിനെ വെടിവച്ചാണ് കൊലപ്പെടുത്തിയതെന്ന് കൽപ്പ പോലീസ് സ്റ്റേഷൻ ഇൻ-ചാർജ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിൽ കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും, യുവാവിന്റെ കുടുംബാംഗങ്ങളെ അടക്കം ചോദ്യം ചെയ്യുമെന്നും പോലീസ് അറിയിച്ചു.