

പുതുച്ചേരി: കനത്ത മഴ മുന്നറിയിപ്പിനെ തുടർന്ന് പുതുച്ചേരിയിലെയും കാരയ്ക്കലിലെയും എല്ലാ സ്വകാര്യ, സർക്കാർ സ്‌കൂളുകൾക്കും കോളേജുകൾക്കും പുതുച്ചേരി വിദ്യാഭ്യാസ മന്ത്രി എ. നമചിവായം ഇന്ന് അവധി പ്രഖ്യാപിച്ചു. ഞായറാഴ്ച മുതൽ പുതുച്ചേരിയിൽ കനത്ത മഴ പെയ്യുന്നതിനെ തുടർന്നാണ് മുന്നറിയിപ്പ് നൽകിയത്. (Puducherry)
കനത്ത മഴയെ തുടർന്ന് പുതുച്ചേരിയിൽ ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപികുകയായിരുന്നു. പുതുച്ചേരിയിൽ പൊതുവെ മേഘാവൃതമായ ആകാശവും കനത്ത മഴയും ഉണ്ടാകുമെന്ന് പ്രവചനം പറയുന്നു. ഇതോടൊപ്പം തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിലും കനത്ത മഴ പെയ്യുകയാണ്.