
ഇംഫാല്‍: നിയമവിരുദ്ധവുമായി കൈവശം വച്ചിരിക്കുന്ന ആയുധങ്ങള്‍ ഒരാഴ്ചയ്ക്കകം തിരികെ ഏൽപ്പിക്കണമെന്ന അന്ത്യശാസനാം നൽകി മണിപ്പുര്‍ ഗവര്‍ണര്‍(Weapons).
ഇത്തരത്തിൽ കൈവശമിരിക്കുന്ന ആയുധങ്ങൾ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ സുരക്ഷാസേനയുടെ ക്യാമ്പുകളിലോ എത്തിക്കണമെന്ന് ഗവര്‍ണര്‍ അജയ്കുമാര്‍ ഭല്ല ജനങ്ങളോട് ആവശ്യപ്പെട്ടു. ഒരാഴ്ച വരെ ഇതിന് സമയം ഉണ്ടായിരിക്കും. എന്നാൽ ഇത് കഴിഞ്ഞാൽ കർശന നിയമ നടപടികളിലേക്ക് കടക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.