
കോയമ്പത്തൂർ: കോയമ്പത്തൂരിലേക്ക് കുടിവെള്ളം വിതരണം ചെയ്യുന്ന ശിരുവാണി അണക്കെട്ടിൽ, ഇന്നലെ 26.6 അടിയായിരുന്ന ജലനിരപ്പ് കനത്ത മഴയെത്തുടർന്ന് ഒറ്റ ദിവസം കൊണ്ട് അത് 30.24 അടിയായി ഉയർന്നു. തമിഴ്‌നാട്ടിൽ വ്യാപകമായി മഴ തുടരുന്ന സാഹചര്യത്തിലാണ് ഡാമുകളിലും ജലനിരപ്പ് ഉയരുന്നത്. കനത്ത മഴയുടെ ഫലമായി അണക്കെട്ടുകളിലെ ജലനിരപ്പ് അതിവേഗം ഉയരുകയാണ്. മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഒറ്റ ദിവസം കൊണ്ട് മൂന്നടി ഉയർന്നു. അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് 5,000 ഘനയടി കവിഞ്ഞു.
കോയമ്പത്തൂരിലേക്ക് കുടിവെള്ളം വിതരണം ചെയ്യുന്ന ശിരുവാണി അണക്കെട്ടിലെ ജലനിരപ്പ് ഇന്നലെ 26.6 അടിയായിരുന്നു. കനത്ത മഴയെത്തുടർന്ന് ഒറ്റ ദിവസം കൊണ്ട് അത് 30.24 അടിയായി ഉയർന്നു. അണക്കെട്ടിന്റെ ആകെ സംഭരണിയുടെ ഉയരം 49.53 അടിയാണ്. കേരള സർക്കാർ ഉത്തരവ് പ്രകാരം 44.61 അടി ഉയരം വരെ മാത്രമേ അണക്കെട്ടിൽ വെള്ളം സംഭരിക്കാൻ കഴിയൂ.