
ന്യൂഡൽഹി: പഞ്ചാബിലെ രവി നദിയിൽ ജലനിരപ്പ് ഉയർന്നതായി റിപ്പോർട്ട്(flood warning). ഇതേ തുടർന്ന് ജമ്മുവിന്റെ വിവിധ ഭാഗങ്ങളിൽ അധികൃതർ അടിയന്തര വെള്ളപ്പൊക്ക മുന്നറിയിപ്പ് പുറപ്പെടുവിച്ചു.
ബാഗ്താലി, മാസോസ് പുർ, കീരിയൻ ഗാൻഡിയൽ, ബർണി, ധന്ന, ധനോർ, കാര്യാലി ഉൾപ്പടെയുള്ള ഗ്രാമങ്ങൾ നിലവിൽ വെള്ളത്തിനടിയിലാണ്. സ്ഥിതി കൂടുതൽ ഗുരുതരമാകാനുള്ള സാധ്യത നിലനിൽക്കുന്നതിനാലാണ് മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്.
അതേസമയം ഏതു സാഹചര്യവും നേരിടാൻ തയ്യാറാണെന്നും സുരക്ഷാ മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ടെന്നും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ അറിയിച്ചു.