
ഉത്തർപ്രദേശ്: സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നതിൽ ഗംഗാ നദിയിൽ ജലനിരപ്പ് ഉയരുന്നു(Ganga river). വാരണാസിയിൽ ഗംഗാ നദിയിലെ ജലനിരപ്പ് 62.63 മീറ്ററായി ഉയർന്നതായാണ് വിവരം. നദിയിലെ ജല നിരപ്പ് 8.63 മീറ്റർ കൂടി ഉയർന്നാൽ അപകടനില തൊടും.
നിലവിൽ ഗംഗയുടെ തീരങ്ങളിലുള്ള അസ്സിക്കും രാജ്ഘട്ടിനും ഇടയിലുള്ള നൂറിലധികം ചെറിയ ക്ഷേത്രങ്ങൾ വെള്ളത്തിനടിയിലാണുള്ളത്. മാത്രമല്ല; ശവസംസ്കാര ചടങ്ങുകൾ നടക്കുന്ന മണികർണിക ഘട്ട് വെള്ളത്തിനടിയിലായി. അതേസമയം ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ സംസ്ഥാന സർക്കാർ അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിരിക്കുകയാണ്.