
ന്യൂഡൽഹി: ശക്തമായ മഴയെ തുടർന്ന് യമുന നദിയിൽ ജലനിരപ്പ് ഉയരുന്നു(Yamuna river). താജ്മഹലിന്റെ പാർശ്വഭിത്തികളിൽ വരെ വെള്ളം എത്തിയതായാണ് വിവരം. താജ്മഹലിന് സമീപത്തുള്ള ഘട്ടുകൾ ഇതിനോടകം തന്നെ വെള്ളത്തിനടിയിലായി.
ഇതേ തുടർന്ന് താജ്മഹലിന് സമീപം വെള്ളപ്പൊക്ക മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുകയാണ്. താഴ്ന്ന ഹിമാലയൻ മേഖലയിൽ ശക്തമായ മഴ തുടരുന്നതാണ് യമുന നദിയിൽ ജല നിരപ്പ് ഉയരാൻ കാരണം.