കനത്ത മഴ: ഗംഗാ നദിയിലെ ജലനിരപ്പ് ഉയരുന്നു; ഋഷികേശിൽ റിവർ റാഫ്റ്റിംഗ് പ്രവർത്തനങ്ങൾക്ക് വിലക്കേർപ്പെടുത്തി റാഫ്റ്റിംഗ് കമ്മിറ്റി | river rafting

യത്തിൽ ഗംഗാ റിവർ റാഫ്റ്റിംഗ് മാനേജ്‌മെന്റ് കമ്മിറ്റിയാണ് നടപടി സ്വീകരിച്ചത്.
river rafting

ന്യൂഡൽഹി: ഹിമാലയൻ മേഖലയിൽ ശക്തമായ മഴ തുടരുന്നതിനാൽ ഗംഗാ നദിയിലെ ജലനിരപ്പ് ഉയരുന്നു(river rafting). സുരക്ഷാ ആശങ്കകൾ കണക്കിലെടുത്ത് ഋഷികേശിലെ എല്ലാ റിവർ റാഫ്റ്റിംഗ് പ്രവർത്തനങ്ങളും സെപ്റ്റംബർ പകുതി വരെ നിർത്തിവച്ചു. വിഷയത്തിൽ ഗംഗാ റിവർ റാഫ്റ്റിംഗ് മാനേജ്‌മെന്റ് കമ്മിറ്റിയാണ് നടപടി സ്വീകരിച്ചത്.

ശിവപുരി, കൗഡിയാല, ബ്രഹ്മപുരി എന്നിവയുൾപ്പെടെ എല്ലാ പ്രധാന പ്രവേശന സ്ഥലങ്ങളിലും റാഫ്റ്റിംഗ് പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ്ണമായി നിർത്തിവയ്ക്കാനാണ് കമ്മറ്റി നിർദേശം നൽകിയിരിക്കുന്നത്. സെപ്റ്റംബർ 15 ന് ശേഷം റാഫ്റ്റിംഗ് പുനരാരംഭിക്കാൻ സാധ്യതയുള്ളതായും കമ്മറ്റി വ്യക്തമാക്കി.

Related Stories

No stories found.
Times Kerala
timeskerala.com