ഹിമാചൽ പ്രദേശിൽ സഹകരണ ബാങ്കിൽ വെള്ളം കയറി; പണവും ആഭരണങ്ങളും അപകടാവസ്ഥയിൽ | cooperative bank

രണ്ട് നിലകളുള്ള ബാങ്ക് കെട്ടിടത്തിന്റെ ഒന്നാം നില അവശിഷ്ടങ്ങൾ കൊണ്ട് നിറഞ്ഞതായാണ് വിവരം.
cooperative bank
Published on

ഹിമാചൽ പ്രദേശ്: മാണ്ഡി ജില്ലയിലെ തുനാഗ് പട്ടണത്തിലുള്ള സംസ്ഥാന സഹകരണ ബാങ്കിൽ വെള്ളം കയറി(cooperative bank). തുനാഗ് മാർക്കറ്റിന്റെ മധ്യത്തിൽ സ്ഥിതി ചെയ്യുന്ന ബാങ്കിലാണ് വെള്ളം കയറിയത്. മേഘവിസ്ഫോടനത്തെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിലാണ് ബാങ്ക് കെട്ടിടത്തിന്റെ ഒന്നാം നിലയിൽ വെള്ളം കയറിയത്.

രണ്ട് നിലകളുള്ള ബാങ്ക് കെട്ടിടത്തിന്റെ ഒന്നാം നില അവശിഷ്ടങ്ങൾ കൊണ്ട് നിറഞ്ഞതായാണ് വിവരം. ഇതോടെ ലക്ഷക്കണക്കിന് വിലമതിക്കുന്ന പണവും ആഭരണങ്ങളും അപകടാവസ്ഥയിലാണ്. വെള്ളത്തിന്റെ ശക്തമായ ഒഴുക്കിൽ ഒരു വശത്തെ ഷട്ടർ ഇളകി പോകുകയും മറ്റ് രണ്ട് ഷട്ടറുകൾ വളഞ്ഞുപോകുകയും ചെയ്തു. എണ്ണായിരത്തോളം ജനസംഖ്യയുള്ള ഒരു പട്ടണത്തിലെ ഒരേയൊരു ബാങ്കാണ് തകർന്നത്.

Related Stories

No stories found.
Times Kerala
timeskerala.com