
പുണെ: 2008 ലെ മലേഗാവ് സ്ഫോടനക്കേസ് അന്വേഷിച്ച മഹാരാഷ്ട്ര ഭീകരവിരുദ്ധ സ്ക്വാഡിൽ (എടിഎസ്) അംഗമായിരുന്ന ഒരു മുൻ പോലീസ് ഉദ്യോഗസ്ഥൻ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തി. ആർഎസ്എസ് മേധാവി മോഹൻ ഭഗവതിനെ അറസ്റ്റ് ചെയ്യാൻ ആവശ്യപ്പെട്ടിരുന്നുവെന്ന് അദ്ദേഹം അവകാശപ്പെട്ടു. (Was asked to apprehend Mohan Bhagwat in Malegaon blast case, claims ex-ATS official)
"കാവി ഭീകരത" ഉണ്ടെന്ന് സ്ഥാപിക്കുക എന്നതായിരുന്നു ഉത്തരവിന് പിന്നിലെ ലക്ഷ്യം എന്ന് മുൻ ബിജെപി എംപി പ്രജ്ഞാ സിംഗ് താക്കൂർ ഉൾപ്പെടെ ഏഴ് പ്രതികളെയും കുറ്റവിമുക്തരാക്കിയ വിചാരണ കോടതിയുടെ വിധിയോട് പ്രതികരിച്ചുകൊണ്ട് വിരമിച്ച ഇൻസ്പെക്ടർ മെഹിബൂബ് മുജാവർ ആരോപിച്ചു.
കോടതി വിധി എടിഎസ് ചെയ്ത "വ്യാജ കാര്യങ്ങൾ" ഇല്ലാതാക്കിയെന്ന് അദ്ദേഹം സോളാപൂരിൽ സംസാരിക്കവെ വ്യക്തമാക്കി. കേസ് ആദ്യം എടിഎസ് അന്വേഷിച്ചെങ്കിലും പിന്നീട് അത് ദേശീയ അന്വേഷണ ഏജൻസി ഏറ്റെടുത്തു എന്നത് ശ്രദ്ധേയമാണ്.