
ന്യൂഡൽഹി: ഇന്ത്യൻ മഹാസമുദ്രത്തിൽ നാവികസേനയുടെ സമുദ്രശേഷി വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി തദ്ദേശീയമായി നിർമ്മിച്ച ഒരു ആന്റി സബ്മറൈൻ യുദ്ധക്കപ്പൽ ഇന്ത്യൻ നാവികസേനയ്ക്ക് ലഭിച്ചു(Warship).
8 അന്തർവാഹിനി യുദ്ധ-ജല കപ്പലുകളിൽ രണ്ടാമത്തേതാണ് 'ആൻഡ്രോത്ത്'. കൊൽക്കത്തയിലെ ഗാർഡൻ റീച്ച് ഷിപ്പ് ബിൽഡേഴ്‌സ് ആൻഡ് എഞ്ചിനീയേഴ്‌സ് നിർമ്മിച്ച കപ്പൽ, ഇന്ത്യൻ മഹാസമുദ്രത്തിൽ ചൈനയുടെ വർദ്ധിച്ചുവരുന്ന കടന്നുകയറ്റത്തിന് ശാശ്വത പരിഹാരം കാണുമെന്നാണ് വിലയിരുത്തൽ.
അതേസമയം, കപ്പൽ ശനിയാഴ്ച ഇന്ത്യൻ നാവികസേനയ്ക്ക് കൈമാറിയതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.