
ന്യൂഡൽഹി: മുർഷിദാബാദിൽ വഖഫ് നിയമ ഭേദഗതിക്കെതിരായ പ്രതിഷേധം കനക്കുന്ന സാഹചര്യത്തിൽ കൂടുതൽ സേനയെ വിന്യസിക്കാനൊരുങ്ങി സർക്കാർ(Waqf law). കഴിഞ്ഞ ദിവസമാണ് സേനയെ വിനസികാൻ കൽക്കട്ട ഹൈക്കോടതി ഉത്തരവിട്ടത്.
നിലവിൽ പ്രദേശത്തുള്ള അഞ്ചു കമ്പനി ബിഎസ്എഫ് സേന കൂടാതെ കൂടുതൽ സൈന്യത്തെ വിന്യസിക്കാനാണ് ഉത്തരവിട്ടിരിക്കുന്നത്.
മുർഷിദാബാദിൽ വഖഫ് നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തിൽ ഇതുവരെ മൂന്നുപേർ മരിച്ചു എന്നാണ് പുറത്തു വരുന്ന വിവരം. ഈ സാഹചര്യത്തിലാണ് തീരുമാനം. പ്രതിപക്ഷ നേതാവ് സുവേന്ദുവിന്റെ ഹർജി പരിഗണിച്ചാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.