
ഡൽഹി: വഖഫ് ഭേദഗതി ബില്ലിന്മേലുള്ള ചര്‍ച്ചയിൽ സുരേഷ് ഗോപി കേരള നിയമസഭയുടെ പ്രമേയത്തെ രൂക്ഷമായി വിമര്‍ശിച്ചു.വഖഫ് നിയമഭേദഗതി യാഥാർഥ്യമാകുന്നതോടെ കേരളം പാസാക്കിയ പ്രമേയം അറബിക്കടലില്‍ മുങ്ങിപ്പോകുമെന്ന് സുരേഷ് ഗോപി പരിഹസിച്ചു.
വഖഫ് ചർച്ചയിൽ കെ രാധാകൃഷ്ണന്‍ എം പിയുടെ പ്രസംഗത്തില്‍ മറുപടി പറയവേയാണ് സുരേഷ് ഗോപി ക്ഷുഭിതനായത്.1987-ല്‍ ദേവസ്വം ബോര്‍ഡുമായി ബന്ധപ്പെട്ട് നടന്ന സമരത്തെക്കുറിച്ച് പരാമര്‍ശിക്കെയാണ് കെ രാധാകൃഷ്ണന്‍ സുരേഷ് ഗോപിയുടെ പേര് പറഞ്ഞത്. ഇതിന് പിന്നാലെയാണ് സുരേഷ് ഗോപിയുടെ വിമർശനം.