ന്യൂഡൽഹി: വഖഫ് ഭേദഗതി ബില്ലിൽ, രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കുമെതിരെ ഭാരത് രാഷ്ട്ര സമിതി. ലക്ഷക്കണക്കിന് പേരെ ബാധിക്കുന്ന പ്രശ്നങ്ങളിൽ ഇരുവർക്കും മൗനമാണെന്നും ബിൽ അവതരണ സമയത്ത് സഭയിൽ നിന്ന് മാറി നിന്നത് ഇത് വ്യക്തമാക്കുന്നുവെന്നും ഇരുവരും തെരഞ്ഞെടുപ്പ് ഗാന്ധിമാരാണെന്നും ബിആർഎസ് നേതാവ് കെ. കവിത എക്സിലൂടെ വിമർശിച്ചു.
ലോക്സഭയിലെ വഖഫ് ഭേദഗതി ബിൽ ചർച്ചയിൽ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പങ്കെടുക്കാത്തത് വലിയ വിമർശങ്ങൾക്ക് ഇടയാക്കിയിരുന്നു. ലോക്സഭയിൽ ഉണ്ടായിട്ടും പ്രതിപക്ഷ നേതാവ് കൂടിയായ രാഹുൽ ഗാന്ധി ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചില്ല. പ്രിയങ്ക ഗാന്ധി ലോക്സഭയില്‍ എത്തിയതുമില്ല. എക്‌സിലൂടെ മാത്രമാണ് രാഹുൽ ഗാന്ധി ബില്ലിനെതിരെ സംസാരിച്ചത്. കോൺഗ്രസ് വിപ്പുണ്ടായിട്ടും പ്രിയങ്ക എത്താത്തതും ചർച്ചയായിരുന്നു.