
ന്യൂഡല്‍ഹി: വഖഫ് ഭേദഗതി ബില്ലിൽ സംയുക്ത പാർലമെൻ്ററി സമിതിയുടെ റിപ്പോർട്ട് ഇന്ന് പാർലമെൻ്റിൽ സമർപ്പിക്കും. ഇത് സമർപ്പിക്കുന്നത് ജെ പി സി അധ്യക്ഷന്‍ ജഗദംബിക പാലാണ്.( Waqf bill in Parliament )
കേന്ദ്രസർക്കാരിൻ്റെ ലക്ഷ്യം ഈ സമ്മേളന കാലയളവിൽ തന്നെ ബിൽ പാസാക്കുക എന്നാതാണ്. 16 എം പിമാരുടെ പിന്തുണയാണ് ബില്ലിന് ലഭിച്ചിരുന്നത്.
11 പ്രതിപക്ഷ അംഗങ്ങൾ ഇതിനെ എതിർത്ത് വോട്ട് ചെയ്തു. അതിനാൽ തന്നെ ബിൽ സഭയിൽ വയ്ക്കുമ്പോൾ പ്രതിപക്ഷത്തിൻ്റെ എതിർപ്പുണ്ടാകാൻ സാധ്യതയുണ്ട്.