വഖഫ് ഭേദഗതി നിയമം : സുപ്രിംകോടതി മുസ്ലീങ്ങളുടെ പൊതുവികാരം മാനിക്കണം; മെഹബൂബ മുഫ്തി | Waqf Amendment Act

ബാബരി മസ്ജിദ്, അഫ്‌സൽ ഗുരു കേസുകളിലുണ്ടായ പരിഗണന വഖഫിലും ഉണ്ടാകണം
Mehabooba
Published on

ന്യൂഡൽഹി: വഖഫ് ഭേദഗതി നിയമത്തിനെതിരായ ഹർജികൾ പരിഗണിക്കുമ്പോൾ സുപ്രിംകോടതി മുസ്ലീങ്ങളുടെ പൊതുവികാരം മാനിക്കണമെന്ന് ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി മെഹബൂബ മുഫ്തി.

"ബാബരി മസ്ജിദ് കേസിൽ വിധി വന്നപ്പോൾ തെളിവുകൾ ഉണ്ടായിരുന്നില്ല, അഫ്‌സൽ ഗുരു കേസിൽ തീരുമാനം വന്നപ്പോഴും തെളിവുകൾ ഉണ്ടായിരുന്നില്ല. പൊതുവികാരത്തെയും ജനങ്ങളുടെ വിശ്വാസവും പരിഗണിച്ചാണ് വിധി പറഞ്ഞത് എന്നായിരുന്നു അന്ന് സുപ്രിംകോടതി പറഞ്ഞത്. അതുപോലുള്ള പരിഗണന വഖഫ് ഭേദഗതി നിയമത്തിലും ഉണ്ടാവണം." - ശ്രീനഗറിലെ പാർട്ടി കൺവെൻഷനിൽ മെഹ്ബൂബ പറഞ്ഞു.

"കോടിക്കണക്കിന് മുസ്ലീങ്ങളുടെ വൈകാരിക പ്രശ്‌നമാണ് വഖഫ്. തങ്ങളുടെ പക്കൽ തെളിവുകളുണ്ട്. തങ്ങളുടെ കേസ് ശക്തവുമാണ്. സുപ്രിംകോടതിയും ഈ പൊതുവികാരം മനസ്സിലാക്കി വഖഫ് ഭേദഗതി നിയമത്തിനെതിരെ തീരുമാനമെടുക്കണമെന്നാണ് തങ്ങൾ ആഗ്രഹിക്കുന്നത്." - മെഹബൂബ ആവശ്യപ്പെട്ടു.

Related Stories

No stories found.
Times Kerala
timeskerala.com