
ന്യൂഡൽഹി: ജയ്ത്പൂരിൽ മതിൽ ഇടിഞ്ഞു വീണ് ഏഴ് പേർക്ക് ജീവൻ നഷ്ടമായി(Wall collapses). മരിച്ചവരിൽ 3 പുരുഷന്മാരും 2 സ്ത്രീകളും 2 കുട്ടികളുമാണ് ഉൾപ്പെടുന്നത്.
ഷാബിബുൾ (30), റാബിബുൾ (30), അലി (45), റുബിന (25), ഡോളി (25), റുക്‌സാന (6), ഹസീന (7) എന്നിവരാണ് മരിച്ചതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ന് രവിലെയാണ് അപകടം നടന്നത്.
വിവരം അറിഞ്ഞ ഉടൻ സ്ഥലത്തെത്തിയ ഡൽഹി ഫയർ സർവീസസ് ഉദ്യോഗസ്ഥരാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.