
ന്യൂഡൽഹി: ഗുജറാത്ത്, പഞ്ചാബ്, പശ്ചിമ ബംഗാൾ, കേരളം എന്നിവിടങ്ങളിലെ 5 നിയമസഭാ സീറ്റുകളിലെ ഉപതെരഞ്ഞെടുപ്പുകളുടെ വോട്ടെണ്ണൽ രാവിലെ 8 മണിക്ക് ആരംഭിക്കും(Assembly by-elections). 4 സംസ്ഥാനങ്ങളിലും ജൂൺ 19 ന് ഉപതെരഞ്ഞെടുപ്പ് നടന്നിരുന്നു. നിയുക്തരായ എംഎൽഎമാരുടെ മരണത്തെത്തുടർന്നും രണ്ട് നിയമസഭാംഗങ്ങളുടെ രാജിയെത്തുടർന്നുമാണ് ഉപതെരഞ്ഞെടുപ്പുകൾ നടത്തിയത്.
കേരളത്തിലെ നിലമ്പൂർ നിയമസഭാ മണ്ഡലത്തിൽ 75.27% ഉയർന്ന പോളിംഗ് ആണ് രേഖപെടുത്തിയത്. ഏറ്റവും കുറവ് പോളിംഗ് (51.33) പഞ്ചാബിലെ ലുധിയാന വെസ്റ്റിലാണ് നടന്നത്. അതേസമയം ഉപതെരഞ്ഞെടുപ്പുകളുടെ ആദ്യ ഫലങ്ങൾ വോട്ടെടുപ്പ് പുരോഗമിച്ച് ഒരു മണിക്കൂറിനുള്ളിൽ തന്നെ അറിയാൻ കഴിയും.