
ന്യൂഡൽഹി: വോട്ടർ പട്ടിക പരിഷ്കരണത്തിനെതിരെ പാർലമെന്റിന് പുറത്ത് പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷ നേതാക്കൾ(Voter list revision). കോൺഗ്രസ് നേതാക്കളായ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുൾപ്പെടെയുള്ള പ്രതിപക്ഷ എം.പിമാരാണ് പ്രതിഷേധം നടത്തിയത്.
പാർലമെന്റ് സമുച്ചയത്തിലെ മഹാത്മാഗാന്ധി പ്രതിമയ്ക്ക് കീഴിൽ 'എസ്‌ഐആർ' എന്നെഴുതിയ പോസ്റ്ററുകളുമായാണ് നേതാക്കൾ എത്തിയത്. ശേഷം പോസ്റ്ററുകൾ ചവറ്റുകുട്ടയിലേക്ക് വലിച്ചെറിഞ്ഞാണ് പ്രതിഷേധിച്ചത്. എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകുന്ന ഡാറ്റ ലഭ്യമാകണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു.
തിരഞ്ഞെടുപ്പ് കമ്മീഷൻ ബുധനാഴ്ച പുറത്തുവിട്ട കണക്കുകൾ പ്രകാരം, ബീഹാറിലെ വോട്ടർ പട്ടികയിൽ നിന്ന് 56 ലക്ഷം പേരുകൾ നീക്കം ചെയ്യുമെന്ന് അറിയിച്ചിരുന്നു. ഇതാണ് പ്രതിഷേധത്തിലേക്ക് നയിച്ചത്.