വോട്ടർ പട്ടിക പരിഷ്‌കരണം: ജോലിയിൽ വീഴ്ച വരുത്തി; നോയിഡയിൽ 60 ബി.എൽ.ഒമാർക്കെതിരെ കേസ്

വോട്ടർ പട്ടിക പരിഷ്‌കരണം: ജോലിയിൽ വീഴ്ച വരുത്തി; നോയിഡയിൽ 60 ബി.എൽ.ഒമാർക്കെതിരെ കേസ്

ദില്ലി: തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണം (Special Intensive Revision - SIR) സംബന്ധിച്ച ജോലികൾ നിശ്ചയിച്ച സമയത്തിനുള്ളിൽ പൂർത്തിയാക്കുന്നതിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ കേസ്. നോയിഡയിൽ 60 ബി.എൽ.ഒമാർക്ക് (ബൂത്ത് ലെവൽ ഓഫീസർമാർ) എതിരെയും 7 സൂപ്പർവൈസർമാർക്ക് എതിരെയുമാണ് നോയിഡ ജില്ലാ കളക്ടറുടെ നിർദേശപ്രകാരം പോലീസ് കേസെടുത്തത്.

ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 32 പ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്.എസ്.ഐ.ആർ. നടപടികൾ തിരക്കിട്ട് തീർക്കാൻ ജില്ലാ കളക്ടർമാരുടെ ഭാഗത്തുനിന്ന് സർക്കാർ ജീവനക്കാർ കടുത്ത സമ്മർദമാണ് നേരിടുന്നത്.

അതേസമയം , ജോലി സമ്മർദത്തെത്തുടർന്ന് ബി.എൽ.ഒമാർ ജീവനൊടുക്കിയ സംഭവങ്ങൾ കേരളത്തിലും ഗുജറാത്തിലും പശ്ചിമബംഗാളിലുമടക്കം ആവർത്തിക്കുന്നതിനിടെയാണ് നോയിഡയിലെ ഈ നടപടി. കേരളത്തിൽ പയ്യന്നൂരിൽ ജോലി സമ്മർദത്തെത്തുടർന്ന് ബി.എൽ.ഒ. അനീഷ് ജോർജ് ആത്മഹത്യ ചെയ്തിരുന്നു. എസ്.ഐ.ആർ. ജോലിയിൽ ബി.എൽ.ഒമാർ നേരിടുന്ന സമ്മർദത്തിനെതിരെ പ്രതിപക്ഷ പാർട്ടികൾ ശക്തമായ പ്രതിഷേധം ഉയർത്തുന്നതിനിടയിലാണ് ഗ്രേറ്റർ നോയിഡ കളക്ടറുടെ നിർദേശപ്രകാരം കൂട്ടത്തോടെ കേസെടുത്തിരിക്കുന്നത്.

Related Stories

No stories found.
Times Kerala
timeskerala.com