ഡൽഹി : വോട്ടർ പട്ടിക സുതാര്യമാക്കാനുള്ള എല്ലാ നിർദേശവും സ്വാഗതം ചെയ്യുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. ശരിയായ സമയത്ത് പ്രശ്നങ്ങൾ ഉന്നയിച്ചിരുന്നെങ്കിൽ, ബന്ധപ്പെട്ട തെറ്റുകൾ തിരുത്താൻ കഴിയുമായിരുന്നെന്നും തിരഞ്ഞെടുപ്പ് കമ്മിഷൻ പ്രസ്താവനയില്‍ അറിയിച്ചു.
ചില രാഷ്ട്രീയ പാർട്ടികളും അവരുടെ ബൂത്ത് ലെവൽ ഏജന്റുമാരും ഉചിതമായ സമയത്ത് വോട്ടർ പട്ടിക പരിശോധിച്ചില്ല. വോട്ടർ പട്ടികയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉചിതമായ സമയത്ത് ഉന്നയിക്കണം.എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുമായും സ്ഥാനാര്‍ത്ഥികളുമായും വോട്ടര്‍ പട്ടിക പങ്കുവെക്കുന്നതിന്റെ ലക്ഷ്യം ഇത്തരത്തിലുള്ള പരാതികളും ആക്ഷേപങ്ങളും സ്വീകരിക്കുന്നതിനാണ്. ഈ പ്രശ്‌നങ്ങള്‍ ശരിയായ സമയത്ത്, ശരിയായ മാര്‍ഗ്ഗങ്ങളിലൂടെ ഉന്നയിച്ചിരുന്നെങ്കില്‍, ബന്ധപ്പെട്ട എസ്ഡിഎം ഇആര്‍ഒ-മാര്‍ക്ക് ആ തിരഞ്ഞെടുപ്പുകള്‍ക്ക് മുമ്പുതന്നെ, തെറ്റുകള്‍ ശരിയാണെങ്കില്‍ അവ തിരുത്താന്‍ കഴിയുമായിരുന്നുവെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻറെ വാർത്താക്കുറിപ്പില്‍ പറയുന്നു.
അതേസമയം നാളെ തിരഞ്ഞെടുപ്പ് കമ്മിഷന്‍ വാര്‍ത്താ സമ്മേളനം വിളിച്ചിട്ടുണ്ട്. നാളെ വൈകീട്ട് മൂന്ന് മണിക്ക് തിരഞ്ഞെടുപ്പ് കമ്മിഷൻ വാത്താസമ്മേളനം നടത്തുന്നത്.