
ന്യൂഡൽഹി: മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ് സംബന്ധച്ച കോൺഗ്രസ് എംപിയും ലോക്‌സഭയിലെ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധിയുടെ ആരോപണത്തിന് രൂക്ഷ മറുപടി നൽകി മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്(Devendra Fadnavis).
2024 നവംബറിലെ മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ടർമാരെ വഞ്ചിച്ചുവെന്ന് രാഹുൽ ഗാന്ധി അഭിപ്രായപ്പെട്ടിരുന്നു. രാഹുൽ ഗാന്ധിയുടെ ഈ ആരോപണത്തെ പൂർണ്ണമായും തള്ളി കളഞ്ഞ മുഖ്യമന്ത്രി "രാഹുൽ ഗാന്ധിയുടെ തലച്ചോറിലെ ചിപ്പ് മോഷ്ടിക്കപ്പെട്ടതാണെന്ന് ഞാൻ കരുതുന്നു" എന്ന് പ്രതികരിച്ചു. പനാജിക്ക് സമീപം മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യതമാക്കിയത്.