ന്യൂഡൽഹി : വിസ്മയ കേസിൽ ശിക്ഷാവിധി മരവിപ്പിക്കണമെന്ന പ്രതി കിരൺ കുമാറിൻ്റെ ഹർജി അംഗീകരിച്ച് സുപ്രീംകോടതി. ഹൈക്കോടതി അപ്പീലിൽ തീരുമാനമെടുക്കുന്നത് വരെയാണ് ഇത്.(Vismaya Dowry death case)
പ്രതി കിരൺ കുമാറിന് ജാമ്യം ലഭിക്കും. ഇയാൾക്കായി കോടതിയിൽ ഹാജരായത് അഭിഭാഷകൻ ദീപക് പ്രകാശാണ്. 10 വർഷം തടവ് വിധിച്ചിരിക്കുന്ന വിചാരണക്കോടതി വിധിക്കെതിരെയാണ് കിരൺ കുമാർ സുപ്രീംകോടതിയെ സമീപിച്ചത്.
ഹൈക്കോടതിയിലും ഹർജി സമർപ്പിച്ചിരുന്നു. പ്രതിയുടെ വാദം വിസ്‌മയയുടെ ആത്മഹത്യയിൽ നേരിട്ട് ബന്ധിപ്പിക്കാൻ തെളിവുകൾ ഇല്ല എന്നാണ്.