വിസ ഇളവ് തുടരും; ഇന്ത്യക്കാർക്ക് ഇ-വിസയുമായി തായ്‌ലൻഡ്

വിസ ഇളവ് തുടരും; ഇന്ത്യക്കാർക്ക് ഇ-വിസയുമായി തായ്‌ലൻഡ്
Published on

ന്യൂഡൽഹി: ഇന്ത്യൻ സഞ്ചാരികൾക്ക് ഇ-വിസ അനുവദിച്ച് തായ്‌ലൻഡ്. ഇന്ത്യയിൽ ഒരു ഇലക്‌ട്രോണിക് ട്രാവൽ ഓതറൈസേഷൻ (ഇടിഎ) സംവിധാനം അവതരിപ്പിക്കുമെന്നും അത് 2025 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരുമെന്നും ന്യൂഡൽഹിയിലെ റോയൽ തായ് എംബസി അറിയിച്ചു. അതേസമയം വിനോദ സഞ്ചാരത്തിനും ബിസിനസ് ആവശ്യങ്ങൾക്കും വേണ്ടി യാത്ര ചെയ്യുന്ന ഇന്ത്യക്കാർക്ക് ഇനിയൊരു അറിയിപ്പ് ലഭിക്കുന്നത് വരെ 60 ദിവസത്തെ വിസ ഇളവ് തുടരുമെന്നും എംബസി അറിയിച്ചു.

തായ് പൗരന്മാരല്ലാത്തവർക്ക് https://www.thaievisa.go.th എന്ന വെബ്‌സൈറ്റിലൂടെ വിസ അപേക്ഷകൾ നൽകാമെന്നും തായ് എംബസി അറിയിച്ചു. അപേക്ഷകർക്ക് സ്വന്തമായോ, പ്രതിനിധികൾ മുഖേനയോ അപേക്ഷകൾ സമർപ്പിക്കാം. വിസ അപേക്ഷിക്കുന്നതിന് വേണ്ടി ഓഫ്‌ലൈൻ പേയ്‌മെൻ്റ് സംവിധാനം ഉൾപ്പെടുത്തിയിട്ടുണ്ട്. ഫീസ് കിട്ടിയ തീയതി മുതൽ 14 പ്രവൃത്തി ദിവസത്തിനുള്ളിൽ അപേക്ഷകർക്ക് വിസ ലഭ്യമാകും.

Related Stories

No stories found.
Times Kerala
timeskerala.com