ഗ്വാളിയോർ: പൊതുസ്ഥലത്തെ ചുവർചിത്രങ്ങളിൽ പോലും സ്ത്രീകൾ സുരക്ഷിതരല്ലെന്ന ഞെട്ടിക്കുന്ന യാഥാർത്ഥ്യമാണ് ഗ്വാളിയോറിൽ നിന്നുള്ള ദൃശ്യങ്ങൾ വ്യക്തമാക്കുന്നത്. യോഗാസനങ്ങൾ ചെയ്യുന്ന സ്ത്രീകളുടെ ഗ്രാഫിറ്റികളിൽ വെള്ള പെയിന്റ് ഉപയോഗിച്ച് അശ്ലീല അടയാളങ്ങൾ ഉണ്ടാക്കുകയായിരുന്നു.(Violence against women's murals, Controversy in Gwalior)
ഒരു സ്കൂൾ വിദ്യാർത്ഥിനി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് ഈ സംഭവം പുറംലോകമറിഞ്ഞത്. ഒരു സ്ത്രീയുടെ പെയിന്റിംഗ് പോലും ഇത്തരം വികൃത മനസ്സിനുടമകളിൽ നിന്ന് സുരക്ഷിതമല്ല എന്നത് ലജ്ജാകരമാണെന്ന് വിദ്യാർത്ഥിനി കുറിച്ചു.
വീഡിയോ വൈറലായതോടെ കോളേജ് വിദ്യാർത്ഥി മുൻകൈ എടുത്ത് അശ്ലീല അടയാളങ്ങളിൽ കറുത്ത പെയിന്റ് അടിച്ച് അവ മായ്ച്ചു. ഈ ദൃശ്യങ്ങളും വലിയ രീതിയിൽ പ്രചരിച്ചു. സംഭവം വിവാദമായതോടെ ഗ്വാളിയോർ മുനിസിപ്പൽ കോർപ്പറേഷൻ ഭിത്തികൾ പൂർണ്ണമായും വെള്ളയടിച്ചു. എന്നാൽ സിസിടിവി ക്യാമറകൾ ഇല്ലാത്തതിനാൽ കുറ്റക്കാരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.