CJIക്കെതിരായ അക്രമം : അഭിഭാഷകന് എതിരായ കോടതിയലക്ഷ്യ കേസ് സുപ്രീം കോടതി അടുത്തയാഴ്ച പരിഗണിക്കും | CJI

അഭിഭാഷകൻ രാകേഷ് കിഷോറിനെതിരെയാണ് നടപടി
Violence against CJI, Supreme Court to hear case against lawyer next week
Published on

ന്യൂഡൽഹി: സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായിക്കു നേരെ ഷൂ എറിയാൻ ശ്രമിച്ച അഭിഭാഷകനെതിരെയുള്ള കോടതിയലക്ഷ്യ കേസ് പരിഗണിക്കുന്ന കാര്യത്തിൽ വാദം അടുത്തയാഴ്ച. ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായിയും ജസ്റ്റിസ് സൂര്യകാന്തും ഉൾപ്പെട്ട ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്.(Violence against CJI, Supreme Court to hear case against lawyer next week)

അഭിഭാഷകൻ രാകേഷ് കിഷോറിനെതിരെ കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ട് സുപ്രീം കോടതി ബാർ അസോസിയേഷൻ (SCBA) നൽകിയ ഹർജിയിൽ നോട്ടീസയക്കാൻ കോടതി വിസമ്മതിച്ചു.

നടപടി വേണ്ടെന്ന് ചീഫ് ജസ്റ്റിസ് നേരത്തെ നിർദേശിച്ചിരിക്കെ, മറ്റൊരു ബെഞ്ചിന് ഈ കേസ് തുടർന്ന് പരിഗണിക്കാൻ ആകുമോയെന്ന് ജസ്റ്റിസ് സൂര്യകാന്ത് ചോദിച്ചു. കോടതികൾക്കെതിരായ അധിക്ഷേപങ്ങൾ തടയുന്നതിനായി മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്ന കാര്യം പരിഗണിക്കാമെന്നും സുപ്രീം കോടതി അറിയിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com